ക്രെറ്റക്കിട്ട് മുട്ടന്‍ 'പണി'; മഹീന്ദ്ര XUV700 പെട്രോള്‍ ഓട്ടോമാറ്റിക് ഇനി കുറഞ്ഞ വിലയില്‍ വരും. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

ക്രെറ്റക്കിട്ട് മുട്ടന്‍ 'പണി'; മഹീന്ദ്ര XUV700 പെട്രോള്‍ ഓട്ടോമാറ്റിക് ഇനി കുറഞ്ഞ വിലയില്‍ വരും.

 മഹീന്ദ്ര സ്‌കോര്‍പിയോ N, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കസാര്‍ എന്നീ വമ്പന്‍മാര്‍ അരങ്ങ്‌വാഴുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700 മാറ്റുരയ്ക്കുന്നത്. പക്ഷേ, വില്‍പ്പനയുടെ കാര്യത്തില്‍ സ്വന്തം സഹോദരനായ സ്‌കോര്‍പിയോക്ക് പിന്നില്‍ രണ്ടാമനാണ് XUV700.ഇപ്പോള്‍ വില്‍പ്പന കൂട്ടുന്നതിനായി XUV700 എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കാന്‍ പോകുകയാണ് മഹീന്ദ്ര. നിലവില്‍, XUV700 MX ബേസ് വേരിയന്റില്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ നല്‍കുന്നുള്ളൂ. ARAI നല്‍കിയ ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് മഹീന്ദ്ര XUV700 പെട്രോളിന് അതിന്റെ എന്‍ട്രി ലെവല്‍ MX വേരിയന്റിന് ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ച പതിപ്പ് ലഭിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ കഴിഞ്ഞത്.
നിലവില്‍ XUV700-ന്റെ AX3, AX5, AX7 വേരിയന്റുകളില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ വരുന്നുള്ളൂ. 5 സീറ്റര്‍ എസ്‌യുവിയുടെ ഈ ട്രിം വരും ആഴ്ചകളില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക XUV700 ട്രിമ്മുകള്‍ക്കും ഓട്ടോമാറ്റിക് വേരിയന്റിന് പെട്രോള്‍ മാനുവല്‍ വേരിയന്റിനേക്കാള്‍ ഏകദേശം 1.80 ലക്ഷം രൂപ കൂടുതലാണ് വില. MX പെട്രോള്‍ മാനുവല്‍ 13.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. അങ്ങനെ വരുമ്പോള്‍ MX AT ട്രിമ്മിന് ഏകദേശം 15.80 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. മഹീന്ദ്ര നിലവില്‍ AX3 ട്രിം മുതല്‍ പെട്രോള്‍ ഓട്ടോമാറ്റിക് വാഗ്ദാനം ചെയ്യുന്നു. AX3 പെട്രോള്‍ ഓട്ടോമാറ്റിക് 18.19 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. XUV700 പെട്രോള്‍ ഓട്ടോമാറ്റിക് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ MX പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് തെരഞ്ഞെടുക്കുകയാണെങ്കില്‍ ഏകദേശം 2.40 ലക്ഷം രൂപ പോക്കറ്റിലാക്കാം.എന്നാല്‍ AX3 ട്രിമ്മില്‍ ലഭ്യമായ ചില അധിക ഫീച്ചറുകള്‍ മറക്കാന്‍ തയാറാകണമെന്ന് മാത്രം.8.0-ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ട് അധിക സ്പീക്കറുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, റിയര്‍സീറ്റ് ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ്-ഫോള്‍ഡിംഗ് റിയര്‍ സീറ്റുകള്‍ എന്നിങ്ങനെയുള്ള AX3 ട്രിമ്മില്‍ ലഭ്യമായ ചില സവിശേഷതകള്‍ MX ട്രിമ്മില്‍ കാണാന്‍ സാധിക്കില്ല. അതേസമയം XUV700 എസ്‌യുവിയുടെ ബേസ് സ്‌പെക്കിന് ആന്‍ഡ്രോയിഡ് ഓട്ടോയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടില്‍റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ്, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, പവര്‍ വിന്‍ഡോകള്‍, ഫോളോ മി ഹോം ഹെഡ്ലൈറ്റുകള്‍, പവര്‍ വിംഗ് മിററുകള്‍, ISOFIX ആങ്കര്‍ എന്നിവ ലഭിക്കുന്നു.ഉയര്‍ന്ന സ്പെക്ക് മോഡലുകളില്‍ നിന്ന് MX വേരിയന്റിനെ പെട്ടന്ന് വേര്‍തിരിക്കുന്ന ഘടകം 17 ഇഞ്ച് സ്റ്റീല്‍ റിമ്മുകളിലെ 235/65 R17 ടയറുകളാണ്. എന്‍ട്രി ലെവല്‍ പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം ഏതായാലും വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ഈ നീക്കം വഴി ജനപ്രിയ കോംപാക്റ്റ് എസ്‌യുവികളുടെ ഉപഭോക്തൃ അടിത്തറയെ ലക്ഷ്യം വയ്ക്കാനും കമ്പനിക്ക് സാധിക്കും.


ഒരേ വില നിലവാരത്തില്‍ കൂടുതല്‍ സ്‌പെയ്‌സും മികച്ച റോഡ് പ്രസന്‍സുമുള്ള എസ്‌യുവി കിട്ടുമ്പോള്‍ ആരുടെ മനസ്സും ഒന്ന് ഇളകിക്കൂടെന്നില്ലെല്ലോ. മാത്രമല്ല സവിശേഷതകളുടെ കാര്യത്തിലും കാര്യമായ വ്യത്യാസങ്ങളില്ലെന്നതും പ്ലസാണ്. XUV700 MX പെട്രോള്‍ ഓട്ടോമാറ്റിക്കിന് ലഭിച്ചേക്കാവുന്ന വിലയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് ഹ്യുണ്ടായി ക്രെറ്റയാണ്. ക്രെറ്റയുടെ സമാനമായ ട്രിം 15.82 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഇത് ലഭ്യമാണ്.മാത്രമല്ല സ്‌കോഡ കുഷാഖ് (15.49 ലക്ഷം രൂപ), ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ (15.43 ലക്ഷം രൂപ) എന്നീ കോംപാക്ട് എസ്‌യുവികളെയും പുതിയ വേരിയന്റിന്റെ വരവ് ബാധിച്ചേക്കും. അതേസമയം താരതമ്യേന വില കുറവായ ടൊയോട്ട ഹൈറൈഡര്‍ (14.01 ലക്ഷം രൂപ), മാരുതി ഗ്രാന്‍ഡ് വിറ്റാര (13.60 ലക്ഷം രൂപ), ഹോണ്ട എലിവേറ്റ് (13.41 ലക്ഷം രൂപ) എന്നിവക്ക് ആശ്വസിക്കാമെന്ന് തോന്നുന്നു. ഏതായാലും ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയുടെ പുത്തന്‍ വേരിയന്റിന്റെ വരവിനായി കാത്തിരിക്കുകയാണ് മഹീന്ദ്ര ആരാധകര്‍.Post Top Ad