കൊല്ലം: കൊല്ലത്ത് വാടക വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കോവിൽ വട്ടം സ്വദേശി രാജേഷ് പിള്ളയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് വാടക വീട്ടിൽ നിന്നും ഇയാൾ പിടിയിലായത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ജി. രഘു, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിധിൻ , അനീഷ്, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, നിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Sunday 3 March 2024
Home
. NEWS kerala
കൊല്ലത്ത് വാടക വീട് വളഞ്ഞ് എക്സൈസ്, പിടികൂടിയത് 1.3 കിലോഗ്രാം കഞ്ചാവ്, പ്രതിയെ കൈയ്യോടെ പൊക്കി!