പോക്കറ്റ് മണി നൽകുന്നില്ല; വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ, അറസ്റ്റിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 March 2024

പോക്കറ്റ് മണി നൽകുന്നില്ല; വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ, അറസ്റ്റിൽ


ഉത്തർപ്രദേശിൽ വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ. വ്യവസായി മുഹമ്മദ് നയീം (50) ആണ് മരിച്ചത്. ആവശ്യത്തിന് പോക്കറ്റ് മണി നൽകാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. മകനെയും മൂന്ന് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് മുഹമ്മദ് നയീം കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച പ്രതികളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പിതാവിനെ കൊല്ലാൻ നയീമിൻ്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ. “നയീമിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മകനാണ്. ആറ് ലക്ഷം രൂപയാണ് മകൻ വാഗ്ദാനം ചെയ്തത്. ഇതിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി. ബാക്കി പിതാവിനെ കൊന്ന ശേഷം നൽകാമെന്ന് പറഞ്ഞു”- പ്രതികളിൽ ഒരാൾ മൊഴി നൽകി. പിന്നാലെ മകനെയും കസ്റ്റഡിയിലെടുത്തു. നയീം മകന് പോക്കറ്റ് മണി നൽകിയിരുന്നില്ല. ഇതിൽ കുട്ടിക്ക് പിതാവിനോട് ദേഷ്യമുണ്ടായിരുന്നതായി പൊലീസ്.



Post Top Ad