മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയില്‍. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡിആര്‍ഐ) പിടികൂടിയത്. സംഭവത്തില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നുള്ള സ്ത്രീയാണ് അറസ്റ്റിലായത്. യുവതി നെയ്റോബിയില്‍ നിന്നാണ് മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മോയ്സ്ചറൈസര്‍ ബോട്ടില്‍, ഷൂസ്, ഷാംപൂ ബോട്ടില്‍ തുടങ്ങിയവയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. ഇത് കൊക്കെയ്ന്‍ ആണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. 1,979 ഗ്രാം കൊക്കെയ്ന്് വിപണിയില്‍ 19.79 കോടി രൂപ വിലമതിക്കും. യുവതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കള്ളക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
AJE