മാര്‍ച്ച് 28 നിര്‍ണായകം, കോടതിയില്‍ കെജ്‌രിവാള്‍ വന്‍ വെളിപ്പെടുത്തല്‍ നടത്തും: സുനിത കെജ്‌രിവാള്‍. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 27 March 2024

മാര്‍ച്ച് 28 നിര്‍ണായകം, കോടതിയില്‍ കെജ്‌രിവാള്‍ വന്‍ വെളിപ്പെടുത്തല്‍ നടത്തും: സുനിത കെജ്‌രിവാള്‍.

 

ഇഡി നടത്തിയ ഒരൊറ്റ തെരച്ചിലില്‍ പോലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ദില്ലി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28ന് തന്റെ ഭര്‍ത്താവ് വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍.കോഴയുമായി ബന്ധപെട്ടു അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്നു. അരവിന്ദ് കെജ്രിവാള്‍ രാജ്യസ്‌നേഹിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു എന്നും സുനിത പറഞ്ഞു.

കൂടാതെ കസ്റ്റഡിയിലിരിക്കെ ജലവകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരെ കേന്ദ്രം വിമര്‍ശനം ഉന്നയിച്ചതിലും സുനിത പ്രതികരിച്ചു. ദില്ലിയിലെ ഭരണം നശിപ്പിക്കാനാണോ കേന്ദ്രത്തിന്റെ ഉദ്ദേശമെന്ന് അവര്‍ ചോദിച്ചു.അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ ലീഗല്‍ സെല്‍ കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലാ കോടതിയില്‍ പ്രകടനം നടത്തുമെന്ന് അറിയിച്ചതിനെതിരെ കോടതി രംഗത്തെത്തി. കോടതി വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചാല്‍ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.അതിനിടയില്‍ കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ ദില്ലി പൊലീസ് ജലപീരങ്കി ഉപയോഗിച്ചാണ് നേരിട്ടത്. 57 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

WE ONE KERALA SM


Post Top Ad