മംഗളുരു: പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ മംഗളൂരുവിൽ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടമ്പ പൊലീസ് പിടികൂടി. മംഗളുരുവിലെ കടമ്പയിൽ ആണ് സംഭവമുണ്ടായത്.കടമ്പ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് യുവാവ് ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പൊലീസ് ആക്രമണത്തേക്കുറിച്ച് വ്യക്തമാക്കുന്നത്. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്.
ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയതെന്നും എന്നാൽ സ്കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.