ഭാര്യയെ കൊന്ന് മൃതദേഹം 4 ദിവസം വീട്ടിൽ സൂക്ഷിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 3 March 2024

ഭാര്യയെ കൊന്ന് മൃതദേഹം 4 ദിവസം വീട്ടിൽ സൂക്ഷിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ.

 

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാല് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച 55 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് വിവരം പുറത്തറിയുന്നത്. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെ വിളിക്കാനും ഇയാൾ തന്നെ അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു.ഗാസിയാബാദിലെ ഹൗസിംഗ് കോളനിയിലെ വാടക ഫ്ളാറ്റിലാണ് സംഭവം. ഭരത് സിംഗ് (55) ആണ് ഭാര്യ സുനിതയെ (51) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണം. മൃതദേഹം മൂന്നു ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചതോടെ അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ വീടിനു പുറത്തിറങ്ങി ഇയാൾ നിലവിളിച്ചുതോടെയാണ് അയൽവാസികൾ കൊലപാതക വിവരം അറിയുന്നത്.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെ വിളിക്കാനും ഇയാൾ അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ശരീരത്തിന് നാലു മുതൽ അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.


Post Top Ad