ജമ്മു കശ്മീരിൽ 4 ജെയ്‌ഷെ ഭീകരർ പിടിയിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 23 March 2024

ജമ്മു കശ്മീരിൽ 4 ജെയ്‌ഷെ ഭീകരർ പിടിയിൽ

 


ജമ്മു കശ്മീരിലെ ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദ് ഭീകര മൊഡ്യൂൾ തകർത്ത് സുരക്ഷാ സേന. നാല് ജെയ്ഷെ ഭീകരർ പിടിയിൽ. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ശനിയാഴ്ച വൈകുന്നേരം ശ്രീനഗർ പൊലീസും സിആർപിഎഫ് 29 ബറ്റാലിയനും ഉൾപ്പെടുന്ന സംയുക്ത സംഘം കെനിഹാമ പ്രദേശത്ത് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്.


വാഹന പരിശോധനയ്ക്കിടെ ഒരു വെള്ള കാർ സംയുക്ത സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയും വാഹനത്തിലുണ്ടായിരുന്നവർ ഭീകരരാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ലച്നാമ്പൽ സഫ്രാൻ കോളനി പന്തചൗക്കി സ്വദേശികളായ എംഡി യാസീൻ ഭട്ട്, ഷെറാസ് അഹമ്മദ് റാത്തർ, ഗുലാം ഹസ്സൻ ഖണ്ഡേ, ഫ്രെസ്റ്റബൽ പാംപോറി സ്വദേശി ഇംതിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.


ഇവരുടെ കാറിൽ നടത്തിയ പരിശോധനയിൽ, മൂന്ന് മാഗസിനുകളുള്ള ഒരു എകെ 56 റൈഫിൾ, 7.62 x 39 എംഎം 75 റൗണ്ടുകളും, 2 മാഗസിനുകളുള്ള ഒരു ഗ്ലോക്ക് പിസ്റ്റളും, 9 എംഎം ൻ്റെ 26 റൗണ്ടുകളും, ആറ് ചൈനീസ് ഗ്രനേഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.



Post Top Ad