'വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല'; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി, 50ലധികം മരങ്ങള്‍ മുറിച്ചു - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

'വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല'; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി, 50ലധികം മരങ്ങള്‍ മുറിച്ചു

 


കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ചെന്നായ് കവലയിലെ ഭൂമിയില്‍ നിന്നാണ് 50ലധികം മരങ്ങള്‍ മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി. മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി.വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം മുറി കണ്ടെത്തുകയായിരുന്നു. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ ആറു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച് ലോറിയാണ് പിടിച്ചെടുത്തത്. 3000 ത്തോളം ഏക്കർ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് വനംവകുപ്പിന്‍റെ പരിശോധന തുടരുകയാണ്.

we one kerala sj


 

we one kerala sj

Post Top Ad