അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകാത്ത മൂന്ന് ഓഫീസർമാർക്ക് പിഴ ഈടാക്കി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 March 2024

അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകാത്ത മൂന്ന് ഓഫീസർമാർക്ക് പിഴ ഈടാക്കി


വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നൽകാത്ത മൂന്ന് ഓഫീസർമാരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. ഇവർ 25000 രൂപ പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി. മലപ്പുറം ആലിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ഉമർ ഫാറൂഖിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ച ഇൻഫർമേഷൻ ഓഫീസർ എൻ.ശിവപ്രസാദ് (15000 രൂപ), കോട്ടയം പുഞ്ചവയൽ രാമചന്ദ്രൻ നായർക്ക് യഥാസമയം വിവരം നൽകാതിരുന്ന മീനടം കൃഷി ഓഫീസർ രശ്മി പ്രഭാകർ (5000 രൂപ), തൃശൂർ അത്താണി സിൽക്കിൽ ഖാലിദ് മുണ്ടപ്പിള്ളിക്ക് വിവരം നിഷേധിച്ച ഉദ്യോഗസ്ഥൻ എം. കനകരാജൻ (5000 രൂപ) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ കൃത്യസമയത്ത് പിഴത്തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും ഉത്തരവുണ്ട്.



Post Top Ad