ആന എഴുന്നെള്ളിപ്പിന് സുരക്ഷ ഉറപ്പാക്കണം; തൃശൂരില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 23 March 2024

ആന എഴുന്നെള്ളിപ്പിന് സുരക്ഷ ഉറപ്പാക്കണം; തൃശൂരില്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

 


തൃശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആന എഴുന്നെള്ളിപ്പിന് സുരക്ഷാ മുൻകരുതൽ കർശനമാക്കാൻ ജില്ലാ കളറുടെ ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ആന എഴുന്നെള്ളിപ്പ് നടത്തേണ്ടതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയന്ത്രിക്കാൻ മയക്കുവെടി വിദഗ്ധനടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.ആറാട്ടുപുഴ പൂരത്തിന് ആന എഴുന്നെള്ളിപ്പ് മാനദണ്ഡങ്ങൾ പാലിച്ചാണോ നടന്നത് എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഇക്കാര്യം പരിശോധിച്ച് അറിയിക്കണം. ആനകൾക്ക് പൊതുജനത്തിൽ നിന്ന് പ്രകോപനമുണ്ടാകുന്നില്ലെന്ന്  ദേവസ്വം ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. അതുപോലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ആവശ്യമായ സംവിധാനം വേണമെന്നും ഉത്തരവ് അനുശാസിക്കുന്നു.ഇന്നലെയാണ് ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞത്. ഇതോടെ ചിതറിയോടിയ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

Post Top Ad