മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണം. കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മോൺസൺ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകൻ മനസ് മോൺസണ്‍ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതെത്തുടർന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ തന്നെയുള്ളതാണ് വീട്. മോൻസൻ മാവുങ്കൽ തന്നെയാണ് ഇവിടെ മോഷണം നടന്നതായി പരാതിപ്പെട്ടതും.വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിക്കുകയും ചെയ്തു. സ്ഥലത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. വാതിലോ മറ്റോ തകർത്തതിന്‍റെ ലക്ഷണങ്ങളില്ല. അതിനാൽ വീടിന്‍റെ താക്കോൽ കൈവശമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
Friday 22 March 2024
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; കേസെടുത്ത് എറണാകുളം പൊലീസ്