ദുര്‍മന്ത്രവാദത്തെക്കുറിച്ചുള്ള നോവല്‍ വായിച്ചത് അരലക്ഷത്തോളം പേര്‍; കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുള്ള നോവലിസ്റ്റ്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 March 2024

ദുര്‍മന്ത്രവാദത്തെക്കുറിച്ചുള്ള നോവല്‍ വായിച്ചത് അരലക്ഷത്തോളം പേര്‍; കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുള്ള നോവലിസ്റ്റ്.

 

ഓണ്‍ലൈന്‍ സൈറ്റില്‍ നിരവധി ആരാധകരുള്ള നോവലിസ്റ്റാണ് കട്ടപ്പന ഇരട്ട കൊലപാതകത്തിലെ ഒന്നാംപ്രതി നിതീഷ്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ പൂര്‍ത്തിയാകാത്ത മൂന്ന് നോവലുകളാണ് നിതീഷിന്റേതായി ഉള്ളത്. മഹാമാന്ത്രികം എന്ന നോവല്‍ അമ്പതിനായിരത്തോളം ആളുകള്‍ വായിച്ചിട്ടുണ്ട്.

കട്ടപ്പന ഇരട്ടകൊലപാതക കേസിലെ ഒന്നാം പ്രതി നിതീഷ് മൂന്ന് നോവലുകളാണ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ തുടങ്ങിവച്ചത്. മഹാമാന്ത്രികം 6 അധ്യായങ്ങളും ചൈത്ര ഗ്രാമം ഏഴ് അധ്യായങ്ങളും പ്രണയാര്‍ദ്ര ദാഹം രണ്ട് അധ്യായങ്ങളുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആഭിചാരക്രിയകളിലൂടെ പെണ്‍കുട്ടിയെ സ്വന്തമാക്കുന്ന ദുര്‍മന്ത്രവാദിയുടെ കഥപറയുന്ന നോവല്‍ ‘മഹാമന്ത്രികത്തിന്റെ ‘ തുടക്കം മുതല്‍ നിലവില്‍ നിര്‍ത്തിയിരിക്കുന്ന ഇടംവരെ അടിമുടി ദുര്‍മന്ത്രവാദവും, ആഭിചാരക്രിയകളും, പകപോക്കലുമാണ്.2018ല്‍ ആറ് അദ്ധ്യായങ്ങള്‍ മാത്രം എഴുതി ‘തുടരും’ എന്ന് സൂചിപ്പിച്ച് അവസാനിപ്പിച്ച നോവലിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. ‘ ഒരു നിഷ്‌കളങ്ക പെണ്‍കുട്ടിയെ കളങ്കിതയാക്കി, ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ദുര്‍മന്ത്രവാദിയും അയാള്‍ക്കെതിരെ പ്രവര്‍ത്തിച്ച് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്റെ ഇതിവൃത്തം.മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും, താന്ത്രിക വിദ്യകളുമെല്ലാം നോവലില്‍ പ്രതിപാതിച്ചിട്ടുണ്ട്. നിതീഷ് പി.ആര്‍ എന്ന തൂലിക നാമത്തില്‍ ഓണ്‍ലൈന്‍ സൈറ്റില്‍ എഴുതി പ്രസിദ്ധീകരിച്ച നോവല്‍ അര ലക്ഷത്തോളം ആളുകള്‍ വായിച്ചിട്ടുണ്ട് .ഫോളോവേഴ്‌സ് മാത്രം 2200 ഓളം പേരുണ്ട്.

ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമന്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനെ നേരില്‍ കാണാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്ന വായനക്കാര്‍ പോലും കമന്റ് ബോക്‌സില്‍ ധാരാളമുണ്ട്. മഹാമന്ത്രികത്തിന്റെ ബാക്കി എഴുതാത്തതില്‍ പരിഭവിക്കുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. എഴുതി അവസാനിപ്പിക്കാത്ത നോവലുകള്‍ ബാക്കിയാക്കി കഴിയുമ്പോഴാണ്, മണ്ണോടു ചേര്‍ന്നെന്ന് കരുതിയിരുന്ന ക്രൂരകുറ്റകൃത്യങ്ങള്‍ ഒരു മോഷണത്തിലൂടെ പുറംലോകം അറിഞ്ഞത്.


Post Top Ad