അയോദ്ധ്യ ധാം റെയിൽ വേ സ്റ്റേഷൻ ശുചിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരന് 50,000 രൂപ പിഴ ചുമത്തി അധികൃതർ . ലക്ഷക്കണക്കിന് യാത്രക്കാർ ദിനപ്രതി യാത്ര ചെയ്യുന്ന റെയിൽ വേ സ്റ്റേഷനിൽ മാലിന്യം കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എൻഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.പ്രവര്‍ത്തനം ആരംഭിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് വെറും രണ്ടു മാസം കഴിഞ്ഞതോടെ മാലിന്യക്കൂമ്പാരം. ചുമരുകളിലാകെ മുറുക്കി തുപ്പിയതിന്റെയും പ്ലാറ്റ്ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേഷന് അടിയന്തരമായി വൃത്തിയാക്കുന്നതിന്റെ വിഡിയോയും നോര്‍ത്തേണ്‍ റെയില്‍വേ പങ്കുവച്ചു.
WEONE KERALA SM