കോതമംഗലത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ഷിയാസിന് ജാമ്യം ലഭിക്കുന്നത്.സ്ഥിരം കുറ്റവാളിയാണ് മുഹമ്മദ് ഷിയാസ് എന്നും 62 കേസുകള്‍ പേരിലുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെ വിടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായതാണ് സംഘര്‍ഷമെന്നും ബോധപൂര്‍വ്വം പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോതമംഗലത്തുണ്ടായത് വൈകാരിക വിഷയമാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇടപെടാതിരിക്കാനാകില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.രാവിലെ 11 മണി മുതല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ആദ്യം രണ്ട് കേസുകളിലാണ് ഷിയാസിന് ജാമ്യം കിട്ടിയത്. അതിനുശേഷം മുഹമ്മദ് ഷിയാസിനെ കോടതി വളപ്പില്‍വച്ച് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങിയത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു