കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്; ചിക്കൻ പോക്‌സിനെതിരെ ജാഗ്രത വേണം, പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്; ചിക്കൻ പോക്‌സിനെതിരെ ജാഗ്രത വേണം, പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ - എച്ച്‌.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്‌സ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ലക്ഷണങ്ങള്‍ പ്രകടമാകുന്നു

ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന് കാലതാമസമുണ്ടാകുന്നില്ല. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വെരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് രോഗകാരണം.

ചര്‍മത്തില്‍ അസഹ്യമായ വേദനയുണ്ടാക്കുന്ന കുമിളകള്‍ പ്രത്യക്ഷപ്പെടുന്ന ഹെര്‍പിസ് സോസ്റ്റര്‍ രോഗത്തിനും, ചിക്കന്‍പോക്‌സിനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്.

രണ്ടിനും കാരണക്കാര്‍ ഡി.എന്‍.എ. വൈറസുകളായ വെരിസെല്ലാ സോസ്റ്റര്‍ വൈറസുകള്‍തന്നെ. വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളിലാണ് രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്.

അഞ്ചിനും ഒമ്ബതിനും ഇടയ്ക്ക് പ്രായമായ കുട്ടികളാണ് 50 ശതമാനത്തിലേറെ ചിക്കന്‍പോക്‌സ് രോഗികളും. ഒരിക്കല്‍ രോഗബാധിതനായ വ്യക്തിക്ക് സാധാരണഗതിയില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന പ്രതിരോധശേഷി ലഭിക്കുന്നതാണ്.

രോഗപ്പകര്‍ച്ചയുടെ വഴിരോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ചര്‍മത്തിലെ കുമിളകളിലും, ഉമിനീരിലും വൈറസിന്റെ സജീവസാന്നിധ്യമുണ്ട്. രോ

ഗാണുക്കളടങ്ങിയ ചെറുകണികകള്‍ ശ്വസിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു.വൈറസുകള്‍ ബാഹ്യസാഹചര്യങ്ങളില്‍ പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെ രോഗപകര്‍ച്ചയ്ക്ക് സാധ്യതയില്ല. ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നുരണ്ട് ദിവസം മുമ്ബുതന്നെ രോഗം മറ്റൊരാളിലേക്ക് പകരാവുന്നതാണ്.

we one kerala sj


Post Top Ad