വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജ ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു. 2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ആളാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നൽകി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ കെ ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചുകേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്താൻ പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
We One Kerala
Nm