ഇഡിയെ ബിജെപി വേട്ടപ്പട്ടിയാക്കി, അപ്രിയസത്യങ്ങള്‍ പറയുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു: ബിനോയ് വിശ്വം. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 30 March 2024

ഇഡിയെ ബിജെപി വേട്ടപ്പട്ടിയാക്കി, അപ്രിയസത്യങ്ങള്‍ പറയുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു: ബിനോയ് വിശ്വം.

 

അപ്രിയസത്യങ്ങള്‍ ആരു പറഞ്ഞാലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. ഇരുവര്‍ക്കും ഇടതു വിരുദ്ധതയാണുള്ളത്.ന്യൂനപക്ഷ അവകാശങ്ങള്‍ വോട്ട് പ്രശ്‌നമോ മതപ്രശ്‌നമോ ആയിട്ടല്ല ഇടതുപക്ഷം കാണുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നു. ക്രിസ്ത്യന്‍ സഭകളുമായി കൗശലകരനായ കുറുക്കന്റെ മനസുമായി ബിജെപി ചങ്ങാത്തം കൂടുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുപക്ഷത്തയാണ് ആര്‍എസ്എസ് കാണുന്നത്. ക്രിസ്ത്യാനികളെ തെറ്റിധരിപ്പിച്ച് ഒപ്പം നിര്‍ത്തുന്നു.ഇംകംടാക്‌സിന്റെ വിശ്വാസത തകര്‍ത്തു. ഇഡിയെ ബിജെപി വേട്ടപ്പട്ടിയാക്കി. എകെ ആന്റണിയുടെ മകനെയും കരുണാകരന്റെ മകളെയും ബിജെപിക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എന്തിന് ബിജെപി വൈകിയെന്ന് ചോദിച്ച അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ ഒരു ന്യായം കൊടുക്കാന്‍ വേണ്ടിയാണ് സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും അഭിപ്രായപ്പെട്ടു. അതേസമയം റിയാസ് മൗലവി വധ കേസല്‍ പ്രോസിക്യൂഷന്‍ ഒത്തുകളിയെന്ന ആരോപണത്തില്‍ വിധി പറഞ്ഞത് പ്രോസിക്യൂഷന്‍ അല്ലല്ലോ കോടതി അല്ലേയെന്നും അദ്ദേഹം പ്രതികരിച്ചു. ആ കേസിനെ കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലെന്നും എംപി പറഞ്ഞു.Post Top Ad