സൈബർ ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ കഴിയൂവെന്നും സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ സാധ്യത ഏറെയാണ് എന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. 2 മിനിറ്റും 16 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ മമ്മൂട്ടിയും മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട്. അൻഷാദ് കരുവഞ്ചാൽ ആണ് സംവിധാനം.രാജേഷ് രത്നാസ് ആണ് ഛായാഗ്രഹണം .
Sunday 3 March 2024
Home
. NEWS kerala
നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ രക്ഷ നേടാൻ കഴിയൂ; സൈബർ ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്.