സിഎഎയില്‍ കോണ്‍ഗ്രസിന് അവസരവാദ നിലപാട്, അതേക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്”: ഗോവിന്ദന്‍ മാസ്റ്റര്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 30 March 2024

സിഎഎയില്‍ കോണ്‍ഗ്രസിന് അവസരവാദ നിലപാട്, അതേക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്”: ഗോവിന്ദന്‍ മാസ്റ്റര്‍


 


പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസ്സിന് നിലപാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതിനെക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് ഉണ്ണിത്താന്‍ പറയുന്നതെന്നും അവസരവാദ നിലപാടാണ് കോണ്‍ഗ്രസിന്റേതും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സിഎഎയെക്കുറിച്ച് സിപിഐഎം സംസാരിക്കുന്നുവന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആ വിഷയത്തെ കുറിച്ച് ഇനിയും പറയും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പറയുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. അത് വാങ്ങില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു നിയമനടപടി സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം. ഗുണ്ടാ പിരിവാണ് ഇലക്ടറല്‍ ബോണ്ട്. എല്ലാ പെരുംകള്ളന്മാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും പണം പിരിക്കുകയായിരുന്നു ബിജെപിയെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് കേസ് ഒഴിവാക്കാന്‍ ബോണ്ട് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

600 അഭിഭാഷകര്‍ ഈ വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ രംഗത്ത് വരികയാണ്. ഇതിനുപിന്നില്‍ നരേന്ദ്ര മോദിയാണ്. അഴിമതിയെ മൂടി വെക്കാന്‍ ശ്രമിക്കുകയാണിവര്‍. തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയെന്നും ഭരണഘടന സ്ഥാപനങ്ങള്‍ ഇല്ലാതാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post Top Ad