സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു; തോമസ് ഐസക്കിനെതിരെ പരാതി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 March 2024

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു; തോമസ് ഐസക്കിനെതിരെ പരാതി

 


പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായാണ് പരാതി. ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയെയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്കുടുംബശ്രീ, ഹരിതസേന എന്നീ സംവിധാനങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് പ്രധാന പരാതി. കേരള സർക്കാർ സ്ഥാപനമായ കെ ഡെസ്ക്കിലെ ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്പരാതിയിലുണ്ട് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് യുഡിഎഫ് ജില്ലാ ചെയർമാനാണ് പരാതി നൽകിയിരിക്കുന്നത്. കെ ഡിസ്കിലെ ജീവനക്കാരെ ഉപയോഗിച്ച് അൻപതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. കെ ഡസ്ക്ക് പ്രവർത്തകരെ തൊഴിൽ നൈപുണ്യ പരിശീലനം എന്ന പേരിൽ തോമസ് ഐസക്കിന്റെ പ്രചാരണത്തിന് വേണ്ടി ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ഉപയോഗിക്കുകയാണെന്നും യുഡിഎഫ് പരാതിയുണ്ട്


സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് എൽഡിഎഫ് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ഉടൻ തടയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.അതേസമയം പരാജയഭീതി കൊണ്ട് യുഡിഎഫ് വ്യാജ പരാതികൾ ഉന്നയിക്കുകയാണ് എന്നാണ് ഇടതുപക്ഷത്തിന് നിലപാട്.



Post Top Ad