അശ്ലീല വീഡിയോ കാണിക്കും, പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി'; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

അശ്ലീല വീഡിയോ കാണിക്കും, പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി'; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ

 


കാൺപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടകളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രിൻസിപ്പൽ പ്രതാപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതാപ് സിംഗിനെ പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രതാപ് സിംഗ് നാളുകളായി വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ വിളിച്ച് വരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. കുട്ടികളുടെ ശരീരഭാഗങ്ങളിൽ തൊടുകയും അശ്ലീല വർത്തമാനം പറയുകയും ചെയ്തിരുന്നതായി പരാതിയിൽ ആരോപിക്കുന്നു.

പീഡിപ്പിച്ച ശേഷം വിവരം പുറത്ത് പറഞ്ഞാൽ സ്കൂളിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥിനികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒമ്പതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് പ്രിൻസിപ്പലിന്‍റെ പീഡനത്തിന് ഇരയായത്. കുട്ടികൾ പേടിച്ച് സ്കൂളിൽ പോകാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രതാപ് സിങ് പെൺകുട്ടികളെ വിളിച്ച് വരുത്തി ഫോണിൽ അശ്ലീല സിനിമുകൾ കാണിക്കുകയും എതിർത്താൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതാപ് സിംഗിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് അർണിയ പൊലീസ്  കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് പെൺകുട്ടികളെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് രോഹിത് മിശ്ര പറഞ്ഞു. 

we one kerala sj


Post Top Ad