മനീഷ് സിസോദിയയെ കഴുത്തിന് പിടിച്ച് തള്ളിയ ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറി’ : അരവിന്ദ് കെജ്‌രിവാള്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 March 2024

മനീഷ് സിസോദിയയെ കഴുത്തിന് പിടിച്ച് തള്ളിയ ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറി’ : അരവിന്ദ് കെജ്‌രിവാള്‍


 


മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കയ്യേറ്റം ചെയ്ത ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദില്ലി കോടതി വളപ്പില്‍വെച്ചാണ് സിസോദിയക്ക് നേരെ മുമ്പ് കൈയ്യേറ്റ ശ്രമമുണ്ടായത്.ദില്ലി റോസ് അവന്യു കോടതിയില്‍ തന്റെ സുരക്ഷാ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി അധ്യക്ഷന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.ദില്ലി അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാള്‍ അസി. പൊലീസ് കമ്മീഷണര്‍ എ.കെ സിംഗിന് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം മോശമായി പെരുമാറി എന്നല്ലാതെ എന്ത് പെരുമാറ്റമാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടില്ല.

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിനിടയിലാണ് സിസോദിയയുടെ കഴുത്തിന് പിടിച്ച് സംസാരിക്കുന്നതിന് തടസം സൃഷ്ടിച്ചത്. ഇത് വീഡിയോയില്‍ പതിയുകയും ഈ പൊലീസ് ഉദ്യോഗസ്ഥന് എതിരെ സിസോദിയ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിക്കുകയും മാധ്യമങ്ങളോട് സംസാരിക്കാന്‍ പ്രതി ചേര്‍ക്കപ്പെട്ടയാളുകള്‍ക്ക് അനുമതി ഇല്ലായെന്നിരിക്കെ ആ നടപടി ശരിയാണെന്നായിരുന്നു ദില്ലി പൊലീസിന്റെ വിശദീകരണം.

Post Top Ad