വൈലോപ്പിള്ളിയും,പിയും പ്രകൃതീ ദേവിയുടെ ഉപാസകർ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 29 March 2024

വൈലോപ്പിള്ളിയും,പിയും പ്രകൃതീ ദേവിയുടെ ഉപാസകർ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ.

 

പ്രകൃതിയോടും സമൂഹത്തോടും പ്രതിജ്ഞാബദ്ധനായ ഒരു കവിയായിരുന്നു വൈലോപ്പള്ളി ശ്രീധരമേനോൻ. കവിത സത്യത്തിന്റെ കലയാണെന്ന് മലയാളികളെ ഓർമിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത വൈലോപ്പിള്ളി, പ്രകൃതിയും മനുഷ്യനും ഒന്നുചേർന്ന് ജീവിക്കുകയും പരസ്പരം സഹകരിച്ചു മുന്നേറുകയും ഒടുവിൽ ക്രമേണ ദേവത്വത്തിലേക്ക് എത്തിച്ചേരുകയും ചെയ്യേണ്ട ദർശനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കവിയാണെന്ന് സാംസ്കാരിക പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.തൂണിലും തുരുമ്പിലും വിഷ്ണുരൂപം കണ്ട പ്രഹ്ളാദനെ പോലെ നീല നഭസ്സിലും, കൊച്ചരുവികളുടെ പൊട്ടിച്ചിരിയിലും , മണൽത്തരിയിലും, പുലരിയുടെ കാൽവെപ്പിലും ,കവിത കണ്ട കവിയാണ് കുഞ്ഞിരാമൻ നായർ . മധുരാനുഭൂതിയുടെ മണിച്ചപ്പാണ് പിയുടെ കവിതകൾ എന്ന് പറയാം.ഉത്തര കേരള കവിത സാഹിത്യവേദി സംഘടിപ്പിച്ച മഹാകവികളായ വൈലോപ്പിള്ളി ശ്രീധരമേനോൻ, പി കുഞ്ഞിരാമൻ നായർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


അക്ഷര ഗുരു കവിയൂർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ  കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊ: മുഹമ്മദ് അഹമ്മദ്, ഡോ:പി മനോഹരൻ, ഡോ:എൻ കെ ശശീന്ദ്രൻ, സോമൻ മാഹി, പത്മനാഭൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.ചിത്രകാരൻ കെ.എം രാഗേഷ് തലശ്ശേരിക്ക് ചിത്രകലാ പുരസ്കാരം നൽകി ആദരിച്ചു. ആർട്ടിസ്റ്റ് ശശികല സ്വാഗതവും സൗമ്യ  മട്ടന്നൂർ നന്ദിയും പറഞ്ഞു.

WEONE KERALA SM
Post Top Ad