കേരളത്തിലെ ആദ്യ കലാലയ രക്തസാക്ഷി അഷ്‌റഫിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അന്‍പത് വയസ്സ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 4 March 2024

കേരളത്തിലെ ആദ്യ കലാലയ രക്തസാക്ഷി അഷ്‌റഫിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അന്‍പത് വയസ്സ്

 


ക്യാമ്പസില്‍ കൊലക്കത്തിക്ക് ഇരയായ കേരളത്തിലെ ആദ്യ കലാലയ രക്തസാക്ഷി അഷ്‌റഫിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അന്‍പത് വയസ്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന അഷ്‌റഫിനെ കെ എസ് യുക്കാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു


കേരളത്തിലെ കലാലയത്തിനകത്ത് നടന്ന ആദ്യ കൊലപാതകമായിരുന്നു അഷ്‌റഫിന്റേത്.പഠനത്തിലും കായിക രംഗത്തും സംഘടനാരംഗത്തും മികവ് തെളിയിച്ച വിദ്യാര്‍ത്ഥി. 1973 ലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആദ്യമായി എസ് എഫ് ഐ യുടെ വിജയം.പിന്നാലെ വിറളിപൂണ്ട കെ എസ് യുവിന്റെ അക്രമ പരമ്പര. ചെയര്‍മാനായി വിജയിച്ച എ കെ ബാലനെ വകവരുത്താന്‍ കെ എസ് യു പദ്ധതി തയ്യാറാക്കി. 1973 ഡിസംബര്‍ 3 ന് എ കെ ബാലനെയും മറ്റ് എസ് എഫ് ഐ നേതാക്കളെയും മാരകായുധങ്ങളുമായി ആക്രമിച്ചു.പോലീസ് നോക്കി നില്‍ക്കെയായിരുന്നു നര നായാട്ട്.


ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റു. അഷ്‌റഫിന്റെ നെഞ്ചിലാണ് കഠാര ആഴ്ന്നിറങ്ങിയത്. 1974 മാര്‍ച്ച് 5 ന് അഷ്‌റഫ് മരണത്തിന് കീഴടങ്ങി.അരനൂറ്റാണ്ട് പിന്നിടുമ്പോഴും ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന കലാലയത്തിലെ ആദ്യ രക്തസാക്ഷിത്വം.



Post Top Ad