മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ കളത്തിൽ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 March 2024

മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ കളത്തിൽ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും



ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ കളത്തിൽ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സംസ്ഥാനത്തെ ശക്തനായ ബിജെപി നേതാവ് മത്സരിക്കണം എന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചു. മോദിയും അമിത് ഷായും മുന്നോട്ടുവെച്ചത് സംസ്ഥാന അധ്യക്ഷൻ്റെ പേരാണ്. ഇതോടെയാണ് സുരേന്ദ്രന് നറുക്കുവീണത്.ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.


നടി കങ്കണ റണാവത്ത് മണ്ഡിയിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്തൻപൂരിലെ സ്ഥാനാർത്ഥിയാണ്. ഇന്ന് ബിജെപിയിൽ ചേർന്ന നവീൻ ജിൻഡൽ കുരുക്ഷേത്ര സ്ഥാനാർഥി. അതുൽ ഗാർഗ്‌ ഗാസ്യാബാദിൽ നിന്നും ജിതിൻ പ്രസാദ പീലിബിത്തിൽ നിന്നും ജനവിധി തേടും. ജാർഖണ്ഡിലെ ധൂംകയിൽ സിത സോറൻ, സമ്പൽപുരിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, തിരുപ്പതിയിൽ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാർത്ഥികളാണ്. അഞ്ചാംഘട്ടത്തിൽ 111 സ്ഥാനാർഥികളെയണ് ബിജെപി പ്രഖ്യാപിച്ചത്.



Post Top Ad