എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ക്രെജ്രിവാൾ. കസ്റ്റഡിയിലിരുന്നുകൊണ്ട് ആദ്യ സർക്കാർ ഉത്തരവ് ക്രെജ്രിവാൾ പുറപ്പെടുവിച്ചു.
ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് നൽകിയത്.
ഇന്ന് ഡൽഹി മന്ത്രി അതിഷി മർലേന വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് എ.എ.പി വൃത്തങ്ങൾ അറിയിച്ചു.