പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 4 March 2024

പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്

 


തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്. സിപി എം ലെ സി.പി കാർത്തികയാണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് മൂന്ന് വർഷത്തോളം യുഡിഎഫ് ഭരണത്തിന് അറുതിയായത്. നേരത്തെ പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ, പഞ്ചായത്ത് അംഗങ്ങളായ കലയപുരം അന്‍സാരി, എം.ഷഹനാസ് എന്നിവർ സി.പി.എമ്മി മായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇവർ രാജി വച്ചത്തോടെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് വന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് യുഡിഎഫിന് വൻ തിരിച്ചടിയായിരുന്നു. ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ സ്വന്തം പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ യുഡിഎഫ് തിരിച്ചടി നേരിടുന്നു എന്നുള്ളതും ശ്രദ്ധേയം. ഇടതുമുന്നണി സ്ഥാനാർത്ഥി വി ജോയിയുടെ പ്രചാരണ പരിപാടികളിൽ പല സ്ഥലങ്ങളിലും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് ഡിസിസി നേതൃത്വത്തെയും ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.

Post Top Ad