കണ്ണൂർ: എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ചൊവ്വാഴ്ച ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം നടത്തും. 12.45ന് ചേമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് പര്യടനം തുടങ്ങും. തുടർന്ന് വെമ്പുവ എത്തും. ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരക്കൊല്ലിയിൽ നിന്നാരംഭിച്ച് ചിറ്റാരി, ശാന്തിനഗർ, മണിക്കടവ്, എന്നിവിടങ്ങളിൽ സന്ദർശിച്ച് 4ന് ആരാധന കോൺവെന്റ്എത്തും. കോക്കാട്, കോടപറമ്പ്, കുംഭങ്ങോട്, ഉളിക്കൽ, ഉളിക്കൽ ടൗൺ എന്നിവിടങ്ങളിലെത്തി അഞ്ചിന് മുജാഹിദ പള്ളിയും 5.30ന് മാട്ടറയും സന്ദർശിക്കും. കാലാങ്കി, അറബി, കോളിത്തട്ട്, ആനക്കുഴി, കല്ലംതോട് എന്നിവിടങ്ങളിലെത്തി 7.15ന് പേരട്ട എത്തും. ർന്ന് കുണ്ടേരിയും തൊട്ടിൽപ്പാലവും സന്ദർശിച്ച് പര്യടനം അവസാനിക്കും.
AJE