കാണുമ്പോഴൊക്കെ ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കും: പെൺകുട്ടിയെ കുത്തിവീഴ്ത്തി യുവാവ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 23 March 2024

കാണുമ്പോഴൊക്കെ ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കും: പെൺകുട്ടിയെ കുത്തിവീഴ്ത്തി യുവാവ്


കാണുമ്പോഴെല്ലാം കളിയാക്കുന്നുവെന്ന് ആരോപിച്ച് പെൺകുട്ടിയെ യുവാവ് കുത്തിവീഴ്ത്തി. ഡൽഹിയിലെ മുഖർജി നഗറിലാണ് സംഭവം. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 22 നാണ് സംഭവം. മുഖർജി നഗറിലെ ലൈബ്രറിയിലെത്തിയ പെൺകുട്ടിയെയാണ് പ്രതി അമൻ കുത്തി പരിക്കേൽപ്പിച്ചത്. പെൺകുട്ടിയും സുഹൃത്തുക്കളും യുവാവിനെ കാണുമ്പോഴെല്ലാം ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യമൊന്നും യുവാവിത് കാര്യമാക്കിയില്ല. എന്നാൽ ഇത് പതിവായതോടെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ്. സംഭവ ദിവസവും പെൺകുട്ടി അമനെ കളിയാക്കി. പ്രകോപിതനായ യുവാവ് സമീപത്തെ പച്ചക്കറി കച്ചവടക്കാരനിൽ നിന്ന് കത്തിയെടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. വഴിയാത്രക്കാർ ആക്രമണം തടയാൻ ശ്രമിച്ചതിനാൽ കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



Post Top Ad