വയനാട് സുഗന്ധഗിരി മരംമുറി; പ്രതികള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് വിവരം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 27 March 2024

വയനാട് സുഗന്ധഗിരി മരംമുറി; പ്രതികള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് വിവരം.

 

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയില്‍ അനുമതി കിട്ടിയതിനെക്കാള്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ആറുപ്രതികളും ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഇവര്‍ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയില്‍ 20 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് അനുമതി നല്‍കിയത്. പ്രതികള്‍ 30 മരത്തിലധികം വെട്ടിയെന്നാണ് കണ്ടെത്തല്‍. അയിനി, പാല, ആഫ്രിക്കന്‍ ചോല, വെണ്ടേക്ക് എന്നീ മരങ്ങളാണ് മുറിച്ചത്. അധികമരം മുറിച്ചശേഷം മത്രമാണ് മരംമുറി ശ്രദ്ധയിപ്പെട്ടത്. വനംവകുപ്പ് എത്തുണ്ടെന്ന് അറിഞ്ഞ് പ്രതികള്‍ തടികള്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇതെല്ലാം കസ്റ്റഡിയിലെടുത്തു. മരം കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടുകയായിരുന്നു. 

1986ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി. ഭൂരിഹതരായ ആദിവാസികള്‍ക്കാണ് അന്ന് പതിച്ചു നല്‍കിയത്. ഇത് വനംഭൂമിയല്ലെന്ന അന്തിമ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കേസെടുത്തത്. കോഴിക്കോട, വയനാട് സ്വദേശികളാണ് പ്രതികള്‍. മരം കടത്താന്‍ ഉപയോഗിച്ച് ലോറിയാണ് പിടിച്ചെടുത്തത്. 3000 ത്തോളം ഏക്കര്‍ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്

WEONE KERALA SM 


Post Top Ad