ബിജെപി പ്രവേശനം സംബന്ധിച്ച് പത്മജ വേണുഗോപാലുമായി ചർച്ചയാരംഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദയാത്ര വേളയിലാണ് ചർച്ച നടന്നത്. പദയാത്ര ആലത്തൂരിലെത്തിയപ്പോൾ ഗുരുവായൂരിൽ എത്തിയ കെ സുരേന്ദ്രൻ പത്മജ വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കും. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു ഉപാധികളും ഇല്ലാതെയാണ് താൻ ബിജെപിയിൽ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവര്‍ത്തിക്കാൻ വേണ്ടിയാണ് കോൺഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. എന്നാൽ പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിച്ചത് മുൻ ഐപിഎസുകാരനെന്ന വി ഡി സതീശന്റെ ആരോപണം തള്ളി ലോക്നാഥ് ബെഹ്റ. എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.