സിറ്റിംഗ് എംപിമാര്‍ക്ക് വിജയസാധ്യതയില്ല; കനുഗോലുവിന്റെ റിപ്പോർട്ട്; കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 3 March 2024

സിറ്റിംഗ് എംപിമാര്‍ക്ക് വിജയസാധ്യതയില്ല; കനുഗോലുവിന്റെ റിപ്പോർട്ട്; കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍

 


കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍. സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്. ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഉടന്‍ ദില്ലിയിലെത്തും.


ദില്ലിയിലെ എഐസിസിസി ആസ്ഥാനമാണ് ഇനി ശ്രദ്ധാകേന്ദ്രം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ അന്തിമ പട്ടികയ്ക്കായി ഉടന്‍ ദില്ലിയിലെത്തും. കെ സുധാകരന്‍ അടക്കം സിറ്റിംഗ് എംപിമാര്‍ മത്സരിക്കട്ടെ എന്ന നിലപാടായിരുന്നു എഐസിസി അറിയിച്ചത്.എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി. കനുഗോലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ടയിലും മാവേലിക്കരയിലും ആലത്തൂരിലും സിറ്റിംഗ് എംപിമാരെ മാറ്റണമെന്ന നിര്‍ദേശമാണുളളത്. ആന്റോ ആന്റണിയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ എംപി. മാവേലിക്കരയില്‍ ഏഴ് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിന്റെ നിലയും പരുങ്ങലിലാണ്.ആലത്തൂരിലും സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ പൊതുവികാരം ഉണ്ടെന്നാണ് വിലയിരുത്തല്‍. മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയതോടെ ഹൈക്കമാന്‍ഡാണ് ഇനി അന്തിമ തീരുമാനമെടുക്കുക. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വരുമോയെന്ന കാര്യത്തിലും വയനാട് മണ്ഡലം സംബന്ധിച്ചും രാഹുല്‍ ഗാന്ധിയുടെ തീരുമാനവും നിര്‍ണായകമാണ്. ദേശീയ നേതാക്കളുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ വച്ച് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.



Post Top Ad