ആറ്റിങ്ങലിലെ വോട്ടർമാരെ അപമാനിച്ച് അടൂർ പ്രകാശ്; മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 21 March 2024

ആറ്റിങ്ങലിലെ വോട്ടർമാരെ അപമാനിച്ച് അടൂർ പ്രകാശ്; മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി.

 

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഇരട്ട വോട്ടർമാരാണെന്ന അടൂർ പ്രകാശ് എംപിയുടെ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. അത് വ്യാജപ്രചാരണമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടും ഖേദം പ്രകടിപ്പിക്കുക പോലും എംപി ചെയ്യാത്ത സാഹചര്യത്തിലാണ് മണ്ഡലവും കമ്മിറ്റിയുടെ പ്രസ്താവന. ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകൾ ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ ഉണ്ടെന്ന യുഡിഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. അടൂർ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഴുവൻ വോട്ടർ പട്ടികയും പരിശോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ തന്നെ വ്യക്തമാക്കിയിരിക്കുന്നു. മണ്ഡലത്തിൽ ആകെയുള്ള പത്തു ലക്ഷത്തോളം വോട്ടുകൾ പരിശോധിച്ചപ്പോൾ 390 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.അതുതന്നെ ബോധപൂർവ്വമായവ അല്ലെന്നും, അവ നേരത്തെ തിരിച്ചറിഞ്ഞു ഒഴിവാക്കാൻ നടപടി സ്വീകരിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നുണ്ട്. ഇതോടെ ആറ്റിങ്ങലിലെ യുഡിഫ് സ്ഥാനാർഥിയുടെ ഒരു കളവുകൂടി പൊളിയുകയാണ്. തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി കണ്ടാവും യുഡിഎഫ് സ്ഥാനാർഥി വോട്ടർ പട്ടികക്കെതിരെ രംഗത്തു വന്നത്. എന്നാൽ അത് ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരെ ആകെ അപമാനിച്ചു കൊണ്ടാവാൻ പാടില്ലായിരുന്നു. ഒരു മണ്ഡലത്തിലെ വോട്ടർ മാരെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് അദ്ദേഹം ചെയ്തത്. ഒരു തെളിവും ഇല്ലാതെ കേവലം ഭാവനയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു ആരോപണം എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയിൽ വ്യക്തമായിരിക്കുകയാണ്.ആറ്റിങ്ങലിനോടോ, ആറ്റിങ്ങലിലെ ജനതയുമായോ ആത്മബന്ധം ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കഴിയുന്നത്.ഈ സാഹചര്യത്തിൽ ജനാധിപത്യവിശ്വാസികളെ അപമാനിച്ച യുഡിഎഫിന്റെ സ്ഥാനാർത്ഥി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപെടുകയാണ്. ഭാവിയിൽ ഇത്തരം കള്ളാപ്രചാരണങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കാൻ അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം തയാറാകണം. ഇത്തരം ദുരരോപണങ്ങൾക്ക് മറുപടി നൽകാൻ ആറ്റിങ്ങലിലെ വോട്ടർമാർ തയാറെടുത്തുകഴിഞ്ഞു. നുണകൾ ഓരോന്നായി പൊളിയുന്ന സാഹചര്യത്തിൽ ജനങ്ങളെ ആകെ അപമാനിക്കുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി ആവശ്യപെടുകയാണ് എന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

Post Top Ad