രോഹിത്തിനെയും ജയ്‌സ്വാളിനെയും ബൗളര്‍മാരെയും 'ഇറക്ക്' കളിപ്പിക്ക്, അല്ലാതെ ഇംഗ്ലണ്ട് ജയിക്കില്ല; രൂക്ഷ പരിഹാസം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

രോഹിത്തിനെയും ജയ്‌സ്വാളിനെയും ബൗളര്‍മാരെയും 'ഇറക്ക്' കളിപ്പിക്ക്, അല്ലാതെ ഇംഗ്ലണ്ട് ജയിക്കില്ല; രൂക്ഷ പരിഹാസം

 


ധരംശാല: ടീം ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരത്തിലും കിതയ്ക്കുകയാണ് ഇംഗ്ലണ്ട്. ധരംശാല ടെസ്റ്റിന്‍റെ ആദ്യ ദിനം 218 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 135-1 എന്ന ശക്തമായ നിലയിലാണ്. പരമ്പരയില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരത്തില്‍ പിടിമുറുക്കിയിരിക്കേ ഇംഗ്ലണ്ടിനെ നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരങ്ങളും കമന്‍റേറ്റര്‍മാരുമായ രവി ശാസ്ത്രിയും സഞ്ജയ് മഞ്ജരേക്കറും. ആദ്യ മത്സരം കൈവിട്ടെങ്കിലും ടെസ്റ്റ് പരമ്പര ഇതിനകം ടീം ഇന്ത്യ 3-1ന് നേടിക്കഴിഞ്ഞു. ധരംശാലയിലെ അവസാന ടെസ്റ്റിലും ടീം ഇന്ത്യ ഗംഭീര തുടക്കമാണ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ 218 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 79 റണ്‍സെടുത്ത ഓപ്പണര്‍ സൗക്ക് ക്രോലി മാത്രമാണ് അര്‍ധസെഞ്ചുറി തികച്ച ഏക ഇംഗ്ലീഷ് ബാറ്റര്‍. കുല്‍ദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനവും നൂറാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍റെ നാല് വിക്കറ്റ് മികവും രവീന്ദ്ര ജഡേജയുടെ ഒരു വിക്കറ്റുമാണ് ഇംഗ്ലണ്ടിന് കനത്ത ആഘാതം നല്‍കിയത്. മറുപടി ബാറ്റിംഗില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 135 റണ്‍സിലെത്തിയ ഇന്ത്യ ശക്തമായ തുടക്കം നേടിയിട്ടുണ്ട്. 58 പന്തില്‍ 57 റണ്‍സെടുത്ത് യശസ്വി ജയ്സ്വാള്‍ മടങ്ങിയപ്പോള്‍ രോഹിത് ശര്‍മ്മയും (83 പന്തില്‍ 52*), ശുഭ്‌മാന്‍ ഗില്ലുമാണ് (39 പന്തില്‍ 26*) ക്രീസില്‍. 

Post Top Ad