തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ലാബ് തകർന്ന് മാലിനുക്കുഴിൽ വീണ് ക്ഷീരകർഷകൻ മരിച്ചു. ബാലരാമപുരം വാറുവിള സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. ബാലരാമപുരത്ത് ഇന്ന് രാവിലെയാണ് സംഭവം. പശുവിനെ കുളിപ്പിക്കാൻ പോകുന്നതിനിടെ സ്ലാബ് തകർന്നാണ് സെബാസ്റ്റ്യൻ മാലിന്യകുഴിയിൽ വീണത്. സ്ലാബ് നെഞ്ചിലേക്ക് തകർന്നുവീഴുകയായിരുന്നു. സെബാസ്റ്റ്യാൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫയര്‍ഫോഴ്സ് എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുഴിയിൽ നിന്ന് സെബാസ്റ്റ്യനെ പുറത്തെടുത്തത്. സ്ലാബിനിടയില്‍ കുടുങ്ങി പശുവിനും പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി കുഴിയിലേക്ക് ഏണി വെച്ചശേഷം നെറ്റ് ഇറക്കിയാണ് പുറത്തെടുത്തത്.