വനിതാ ദിനത്തിൽ സുന്ദര കാഴ്ചകളുടെ അവിസ്മരണീയ യാത്ര; വനിതകൾക്കായുള്ള കെഎസ്ആർടിസിയുടെ പാക്കേജുകൾ ഇതാ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 6 March 2024

വനിതാ ദിനത്തിൽ സുന്ദര കാഴ്ചകളുടെ അവിസ്മരണീയ യാത്ര; വനിതകൾക്കായുള്ള കെഎസ്ആർടിസിയുടെ പാക്കേജുകൾ ഇതാ.

 

കൊച്ചി: ഇത്തവണത്തെ വനിതാ ദിനം എങ്ങനെ ആഘോഷിക്കാനാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നത്? 'പതിവുപോലെസോഷ്യൽ മീഡിയയിൽ ഒരു ആശംസയിൽ മാത്രം ഒതുങ്ങും, അല്ലാതെ എന്ത് ആഘോഷം' എന്നാണ് മറുപടിയെങ്കിൽ ഒരുനിമിഷം ഒന്ന് വെയിറ്റ് ചെയ്യണം. ഇത്തവണ നിങ്ങൾക്കായി വലിയൊരു ഓഫർ തന്നെ കെഎസ്ആർടിസി മുന്നോട്ട് വെച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രിപ്പ് പോകാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.മാർച്ച് എട്ട്, അതായത് നാളെയാണ് ലോക വനിതാ ദിനം. ഇത്തവണത്തെ വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നത്. പതിവ് ജനപ്രിയ ടൂറിസ്റ്റ് റൂട്ടുകൾക്ക് പുറമെ വനിതാ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെൽ യാത്രകൾ ഒരുക്കുന്നുണ്ട്.വനിതാദിനത്തിൽ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും സ്ത്രീകൾക്കായി വണ്ടർലാ സ്പെഷ്യൽ ട്രിപ്പുകൾ നടത്തുന്നുണ്ട്. നിരക്കിളവോടെയാണ് ഈ ട്രിപ്പ്. പത്ത് വയസ് വരെയുള്ള ആൺകുട്ടികളെയും പാക്കേജിൽ ഉൾപ്പെടുത്തും.മാർച്ച് 8 മുതൽ വനിതകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകൾ സജ്ജമാക്കാനാണ് ആലപ്പുഴ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ തീരുമാനം. വനിതകളുടെ സംഘങ്ങൾക്ക് മുൻ കൂട്ടി ബുക്കിങ് നടത്തിയാണ് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയുക. ഇതിന് പുറമെ കൂടുതൽ വനികൾ പുതിയ സ്ഥലങ്ങളുടെ ആശയങ്ങളുമായി സമീപിച്ചാൽ അവിടങ്ങളിലേക്കും യാത്രകൾ സജ്ജീകരിച്ച് നൽകും.കോഴിക്കോട് ബഡ്ജറ്റ് ടുറിസം സെല്ലും വനിതാ ദിനത്തിന്‍റെ ഭാഗമായി വനിതകൾക്ക് മാത്രമായി വിനോദ യാത്രകൾ ഒരുക്കുന്നുണ്ട്. നാളെ താമരശേരി, കോഴിക്കോട്, തൊട്ടിൽപ്പാലം യൂണിറ്റുകളിൽ നിന്ന് വണ്ടർലാ ട്രിപ്പുകളും, വനിതകൾ അവശ്യപ്പെടുന്ന സ്ഥലത്തേക്കും ട്രിപ്പുകൾ നടത്തും. കുടംബശ്രീ, സ്വാശ്രയസംഘങ്ങൾ, മറ്റു വനിതാ കൂട്ടായ്മകൾക്കും യാത്രയിൽ പങ്കുചേരാൻ കഴിയും.


മാർച്ച് 8 മുതൽ 15 വരെ നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ, വണ്ടർലാ, ഗവി സൈലന്‍റ് വാലി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾ ഉണ്ടാകും.

Post Top Ad