മാഹിയിലെ സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. ഐപിസി 153 (A), 125 വകുപ്പുകൾ പ്രകാരമാണ് മാഹി പൊലീസ് കേസെടുത്തത്. മാഹി സ്വദേശി സുനിൽ കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. മാഹി ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമാണെന്നാണ് പി.സി.ജോർജ് പ്രസംഗിച്ചത്.
Friday, 22 March 2024
Home
Unlabelled
മാഹിയിലെ സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്
മാഹിയിലെ സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്
About We One Kerala
We One Kerala