വിനോദസഞ്ചാരകേന്ദ്രമായ ശാന്തിഗിരിയിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന-ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് നിർത്തലാക്കിയത്.നിർത്തലാക്കിയ കെഎസ്ആർടിസി ബസ് ഉടൻ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വർഷമായി അടയ്ക്കാത്തോട്ടിൽ പ്രവർത്തിക്കുന്ന നവജീവൻ അയൽക്കൂട്ടത്തിന്റെ ഭാരവാഹികളായ ഈരയിൽ ഉണ്ണി, തോമസ് തിരുമനശ്ശേരിയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ആയിരത്തോളം ഒപ്പുകൾ ശേഖരിച്ച് വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം പോസ്റ്റ് ഓഫീസ് വഴി അയച്ചു കൊടുത്തു.