ലോക്സഭാ തെരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 6 March 2024

ലോക്സഭാ തെരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി.

 

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ അതൃപ്തി. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വി മുരളീധരൻ വിഭാഗം. നേതാക്കൾ രാജീവ് ചന്ദ്രശേഖറിന്റെ പിറകെ പോകുന്നുവെന്നാണ് വി മുരളീധരന്റെ പരാതി. ആർക്കും പരിചയമില്ലാത്ത ആളെ കേന്ദ്ര നേതൃത്വം തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കി എന്ന പരാതി സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെയുണ്ട്. ഇതുകൂടാതെയാണ് വി മുരളീധരൻ വിഭാഗവും രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്.ജില്ലയിലെ പ്രധാന നേതാക്കളെല്ലാം രാജീവ് ചന്ദ്രശേഖറിന് പിറകെ പോകുന്നു എന്നാണ് മുരളീധരൻ വിഭാഗത്തിന്റെ പരാതി. ജില്ലാ പ്രസിഡണ്ട് പി വി രാജേഷ് ഉൾപ്പെടെയുള്ളവർ വി മുരളീധരനായി പ്രചാരണത്തിന് പോലും ഇറങ്ങുന്നില്ല എന്നും ആക്ഷേപമുണ്ട് . തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് ആറ്റിങ്ങൽ മണ്ഡലം ലക്ഷ്യമിട്ടുള്ള മുരളീധരന്റെ പ്രവർത്തനം. ഇതിലൊന്നും അന്നും ജില്ലയിലെ നേതാക്കളെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിലുള്ള അമർഷം മുരളീധരനെതിരെ നേതാക്കൾക്കുമുണ്ട്.കഴിഞ്ഞദിവസമാണ് രാജീവ്‌ ചന്ദ്രശേഖർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചത്. വോട്ടർമാർക്ക് ഒരു പരിചയാവുമില്ലാത്ത സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തേണ്ട അവസ്ഥയിലാണ് നേതാക്കളും പ്രവർത്തകരും. പ്രചാരണത്തിന്റെ പാതി മുക്കാൽ ഭാഗവും ഇതിനായി മാറ്റി വെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ. വളരെ ചുരുക്കം പ്രവർത്തകർ മാത്രമാണ് റോഡ് ഷോയിൽ ഉൾപ്പെടെ ഉണ്ടായിരുന്നതും.

Post Top Ad