വരയൊരു സ്നേഹ സമ്മാനം . ചിത്രം വര പഠിക്കാത്ത മാഷിൻ്റെ വരകൾക്ക് ലൈക്കോട് ലൈക്ക് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 March 2024

വരയൊരു സ്നേഹ സമ്മാനം . ചിത്രം വര പഠിക്കാത്ത മാഷിൻ്റെ വരകൾക്ക് ലൈക്കോട് ലൈക്ക്


 ചെറുവത്തൂർ: വരയുടെ "ശാസ്ത്രം "  പഠിച്ചിച്ചില്ലെങ്കിലും,  പരിചിത മുഖങ്ങളെ പെൻസിൽ വരകൊണ്ട് വിസ്മയിപ്പിക്കുകയാണ് സഞ്ജയ് വെങ്ങാട്ട് എന്ന ഹയർ സെക്കൻ്ററി ഭൗതിക ശാസ്ത്ര അധ്യാപകൻ.വരയൊരു വരദാനമാണെന്ന് സഞ്ജയ് മാഷിൻ്റെ വരകൾ കണ്ടാൽ ആരും പറയും.   മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും തന്റെ നാട്ടിലെ അൻപതോളം പരിചിത മുഖങ്ങൾക്കും അവരുടെ പോർട്ടറേറ്റ് ചിത്രം വരച്ച് നൽകി കഴിഞ്ഞു ഇദ്ദേഹം. പടന്ന എം.ആർ.വി ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായ സഞ്ജയ് വെങ്ങാട്ട് കാടങ്കോട് സ്വദേശിയാണ്. ചെറുപ്പത്തിൽ വരച്ചിരുന്നുവെങ്കിലും കഴിഞ്ഞ കൊവിഡ് കാലത്താണ്  വര കാര്യമായത്. ആളുകളുടെ ചിത്രം വരച്ച് സർപ്രൈസായി  സമ്മാനിക്കുക എന്നതാണ് മാഷിൻ്റെ രീതി.  മുഖ്യമന്ത്രിക്ക് അദ്ദേഹത്തിൻ്റെ പിണറായിയിലെ വസതിയിലെത്തി ചിത്രം നേരിട്ട് സമ്മാനിച്ചു. നാട്ടിൽ കാടങ്കോട് ജയ്ഹിന്ദ് വായനശാല  ഉദ്ഘാടനത്തിനെത്തിയപ്പോഴാണ്  പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചിത്രം സമ്മാനിച്ചത്. ഗായകൻ ബിജു നാരായണനും ചിത്രം വരച്ച് നൽകി. വരച്ച ചിത്രങ്ങൾ ചെറുകുറിപ്പുകൾക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും പങ്കുവയ്ക്കുന്നു. പരിചിതരുടെ ചിത്രങ്ങൾ ജീവൻ്റെ തുടിപ്പോടെ കാണുമ്പോൾ സമൂഹമാധ്യങ്ങളിൽ മിക്ക ചിത്രങ്ങളും വൈറലാണ്. 

തെയ്യം കലാകാരൻ തെക്കുംകര ബാബു കർണ്ണമൂർത്തിയുടേതാണ് ഒടുവിൽ വരച്ച ചിത്രം. വരച്ച ചിത്രങ്ങൾ ഫ്രയിം ചെയ്ത് സൗജന്യമായാണ് സമ്മാനിക്കുക. മികച്ചൊരു ക്വിസ് മാസ്റ്റർ കൂടിയാണ് സഞ്ജയ് വെങ്ങാട്ട്.


Post Top Ad