ഞായറാഴ്ചയും മധ്യകേരളത്തിൽ സജ്ജീവമായി എൽ ഡി എഫ് ക്യാമ്പ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 2 March 2024

ഞായറാഴ്ചയും മധ്യകേരളത്തിൽ സജ്ജീവമായി എൽ ഡി എഫ് ക്യാമ്പ്

 


അവധി ദിനമായ ഞായറാഴ്ച പരമാവധി വോട്ടറന്മാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മധ്യകേരളത്തിലെ സ്ഥാനാർത്ഥികൾ. പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പ്രചാരണം.


കോട്ടയം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് വൻ വരവേൽപാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്നത്. ഞായറാഴ്ച അവധി ദിനത്തിലും ഔദ്യോഗിക പരിപാടികളുടെ തിരക്കിലായിരുന്നു സിറ്റിംഗ് എം പി കൂടിയായ സ്ഥാനാർത്ഥി. കടനാട്, ഇടമറുക് പി എച്ച് സി കളുടെ ഉദ്ഘാടനം, ദന്തൽ കോളേജ് സന്ദർശനം എന്നിവയായിരുന്നു ഔദ്യോഗിക പരിപാടികൾ.ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥി എ എം ആരിഫിൻ്റെ ഞായറാഴ്ച പ്രചരണം ആരംഭിച്ചത് ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തു കൊണ്ടായിരുന്നു. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ചടങ്ങായിരുന്നു ഒന്ന്. തുടർന്ന് പള്ളികൾ കേന്ദ്രീകരിച്ച് പ്രചരണം. വൈകിട്ട് ചേർത്തല നഗരത്തിൽ റോഡ് ഷോ നടക്കും. എക്സ്റേ കവലയിൽ നിന്നും ആരംഭിച്ച് വൈകിട്ട് 7 ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ സമാപിക്കും.


എറണാകുളത്തെ ഇടതു സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചർ രാവിലെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് നഗരത്തിൽ വോട്ട് അഭ്യർത്ഥന. എറണാകുളം നിയമസഭാ മണ്ഡല പരിധിയിലാണ് ഇന്ന് പ്രചരണം പുരോഗമിക്കുന്നത്. മാവേലിക്കരയിലെ ഇടതു സ്ഥാനാർത്ഥി സി എ അരുൺകുമാർ പത്തനംതിട്ട നിയമസഭാ മണ്ഡല പരിധിയിലായിരുന്നു ഇന്നത്തെ പ്രചരണം പിടവൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രചരണം വൈകിട്ട് വാഴപ്പാറയിൽ സമാപിക്കും.ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്ന് അങ്കമാലി മേഖലയിലായിരുന്നു പ്രചാരണം. രാവിലെ അങ്കമാലിയിൽ എത്തിയ സ്ഥാനാർത്ഥിയെ ഇടതുമുന്നണി പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മേഖലയിലെ ക്രൈസ്തവ ആരാധനലയങ്ങൾ സന്ദർശിച്ച് ഞായറാഴ്ച പ്രാർത്ഥനക്ക് എത്തിയവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉടുമ്പഞ്ചോലയിലായിരുന്നു ഇടുക്കിയിലെ ഇടത് സ്ഥാനാർത്ഥി ജോയ് സ് ജോർജ് ഇന്ന്. മണ്ഡലത്തിലെത്തിയ സ്ഥാനാർത്ഥിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് വരവേറ്റു.


തൃശൂർ ലോകസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിൻ്റെ ഇന്നത്തെ പര്യടനം പുതുക്കാട്, മണലൂർ നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ്. രാവിലെ ആറാട്ടുപുഴ പൂരത്തിൻ്റെ പന്തൽ കാൽനാട്ട് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വല്ലച്ചിറയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലും വല്ലച്ചിറയിൽ തന്നെ യുവാക്കളുടെ ബൈക്ക് റാലിയിലും പങ്കെടുത്തു. ഉച്ചകു ശേഷം മണലൂർ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ പ്രചരണം.Post Top Ad