ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സുതാര്യവും കാര്യക്ഷമവുമായ ഭരണമാണ് അതിന് കാരണം. അഴിമതി രാഹിത്യമാണ് പ്രധാന കാരണം. ചുവപ്പുനാട എന്ന നൂലാമാല ഇല്ലാതെയായി.ഇലക്ട്രൽ ബോണ്ടിൽ സുപ്രിം കോടതി നടപടികളെ ബഹുമാനിക്കുന്നുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. പക്ഷെ ഇലക്ട്രൽ ബോണ്ടുകൾ സുതാര്യമായ ഇടപാടായിരുന്നു. ഇലക്ട്രൽ ബോണ്ട് അഴിമതിയുടെ ഭാഗമല്ല. നിയമപരമായ വഴിയിലൂടെ പണം സമാഹരിച്ചതാണ്. അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറിയത്. പ്രതിപക്ഷത്തിനു ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് അക്കൗണ്ടിലേക്കുള്ള പണം മാറ്റം ശരിയായ രീതിയിൽ തന്നെ നടന്നതാണ്. കള്ളപ്പണ ഇടപാട് അല്ല നടന്നത്. സ്യൂട്കേസ് പണമിടപാട് സംസ്കാരം ഇല്ലാതായി. കള്ളപ്പണം ഇല്ലാതാക്കാൻ വലിയ ഇടപെടലുകൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള പരിപാടികൾ മുന്നോട്ടു പോകുകയാണ്.ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിന്റെ നടപടികളും ശരിയായ ദിശയിൽ. എല്ലാവരോടും കൂടിയാലോചിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയമാണ് ഓരോ നടപടികളും സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ലോകത്തിലെ ഏതൊരു ബാങ്കുകളോടും കിടപ്പിടിക്കാവുന്ന രീതിയിൽ രാജ്യത്തുകളെ ബാങ്കുകളെ മാറ്റി. കൊവിഡിനു ശേഷം ഏറ്റവും വളർച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. പ്രതിസന്ധികൾ ഉണ്ടായപ്പോഴും നികുതി വർധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. രാഷ്ട്രീയ തുടർച്ച ആവശ്യം ആണ്.
ഇന്ത്യൻ ബാങ്കുകൾക്ക് ഇന്ന് ലോകത്തിലെ ബാങ്കകളുമായി മത്സരിക്കാൻ കഴിയുന്നുണ്ട്. കൊവിഡിന് ശേഷം ഇന്ത്യ ഏറ്റവും വളർച്ചയുള്ള സമ്പത് വ്യവസ്ഥയായി മാറി. ഇന്ത്യയിലെ യുവത്വത്തിന് ഇതിന്റെ ഫലം ലഭിക്കും. നേരിട്ടോ അല്ലാതെയോ ഉള്ള നികുതി കൂട്ടാതെയാണ് ഇന്ത്യ ഈ വളർച്ച സ്വന്തമാക്കുന്നത്. എ ഐ സംവിധാനങ്ങളെ ഭയപ്പെടുകയല്ല വേണ്ടത്. യുവതലമുറയ്ക്ക് അവയിൽ പരിശീലനം നൽകുകയാണ് വേണ്ടത്. എ ഐ സംവിധാനങ്ങൾ എല്ലാ മേഖലയിലും ഉയർച്ച ഉണ്ടാക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.