'വിഷൻ കോൺക്ലേവ് നമ്മുടെ കണ്ണൂർ' വികസന സെമിനാർ ചൊവ്വാഴ്ച - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 25 March 2024

'വിഷൻ കോൺക്ലേവ് നമ്മുടെ കണ്ണൂർ' വികസന സെമിനാർ ചൊവ്വാഴ്ച


കണ്ണൂർ: എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വിഷൻ കോൺക്ലേവ് നമ്മുടെ കണ്ണൂർ വികസന സെമിനാർ ചൊവ്വാഴ്ച സാധുകല്ല്യാണ മണ്ഡപത്തിൽ നടക്കും. രാവിലെ പത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. എം വി ജയരാജൻ രൂപ രേഖ അവതരിപ്പിക്കും. കണ്ണൂർ വികസന കുതിപ്പിലാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനത്തൊടൊപ്പം കേന്ദ്ര സഹായവും പദ്ധതികളും നടപ്പായാൽ വികസന രംഗത്ത് വലിയ മുന്നേറ്റം ജില്ലക്ക് ഉണ്ടാക്കാൻ സാധിക്കും. വികസന പ്രവർത്തനങ്ങൾ കുറെ കൂടി ഉയർത്തി കൊണ്ടു വരുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ  വ്യവസായ വാണിജ്യ പ്രമുഖർ, സന്നദ്ധ സംഘടനകൾ, വികസ തൽപരരായ വ്യക്തികൾ തുടങ്ങിയവരെല്ലാം പങ്കെടുക്കും. ഇവരെല്ലാം സമർപ്പിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിചേർത്താണ് വികസന രേഖ തയ്യാറാക്കുക. കൂടുതൽ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിന് വേണ്ടി ചൊവ്വാഴ്ച നടക്കുന്ന വിഷൻ കോൺക്ലേവ് വിജയിപ്പിക്കണമെന്ന് എൽഡിഎഫ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സിപി സന്തോഷ്‌കുമാറും സെക്രട്ടറി എൻ ചന്ദ്രനും അഭ്യർത്ഥിച്ചു.

 AJEPost Top Ad