പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 March 2024

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്



പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്‌ക്കെതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വിഡിയോകൾ ജാമിദ നടത്തിയിരുന്നു. 153 (എ) പ്രകാരമാണ് ജാമിദയ്‌ക്കെതിരെ കേസ്.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വിഡിയോകൾ ജാമിദ ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വിഡിയോകളാണ് ഇത്. ചില നോർത്ത് ഇന്ത്യൻ സൈബർ ഇടങ്ങളിലും സമാനമായ വിദ്വേഷ പ്രചരണം നടന്നിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ഇരുമതവിഭാഗത്തേയും തമ്മിലടിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം.



Post Top Ad