പത്തനംതിട്ട: കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. മഴയേത്തുടർന്നാണ് പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ലഭിക്കുന്നത്. കേരളത്തിൽ പത്തനംതിട്ടയെ കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്.
Friday, 8 March 2024
Home
. NEWS kerala
കനത്ത മഴയിൽ വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞുവീണു, പത്തനംതിട്ടയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം.