തിരുവനന്തപുരം :- കേരളത്തിലെ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്കാരങ്ങളിൽ കുടുങ്ങുമെന്ന് പേടിച്ചിരിക്കുന്നവരെ തേടി അയൽസംസ്ഥാനത്തു നിന്ന് ലൈസൻസ് എടുത്തു കൊടുക്കാമെന്നു പരസ്യം നൽകിയ ഡ്രൈവിങ് സ്കൂളിനെതിരെ നടപടി. തലശ്ശേരിയിലെ ഡ്രൈവിങ് സ്കൂളാണ് ഇത്തരത്തിലൊരു പരസ്യം നൽകിയത്. ഒരു മാസം കൊണ്ട് അയൽസംസ്ഥാനത്തു നിന്ന് ലൈസൻസ് എടുത്തു കൊടുക്കുമെന്നായിരുന്നു പരസ്യം. കോഴിക്കോട് വരെയുള്ള ഓഫിസുകളുടെ ഫോൺ നമ്പറും ചേർത്താണ് സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചത്. ഇത് പരിശോധിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയതിനെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമയിൽ നിന്ന് വിശദീകരണം തേടി.
Weone kerala sm