വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കള്ള പ്രചാരണങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ച് സിപിഐഎം.തളിപ്പുഴയില്‍ നിന്ന് പൂക്കോട് ക്യാമ്പസ് പരിസരത്തേക്ക് പ്രകടനവും നടന്നു. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ നടക്കുന്ന പ്രചാരാണങ്ങള്ക്കെതിരെയായിരുന്നു നൂറുകണക്കിന് പേര് പങ്കെടുത്ത കൂട്ടായ്മ. വിദ്യാര്‍ത്ഥികളുള്‍പ്പെടെ പ്രകടനത്തില്‍ പങ്കെടുത്തു.ക്യാമ്പസ് പരിസരത്ത് പ്രകടനം സമാപിച്ചു.തുടര്‍ന്ന് നടന്ന കൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് ഉദ്ഘാടനം ചെയ്തു .രാഷ്ട്രീയ പശ്ചാത്തലമില്ലാത്തതും ന്യായീകരിക്കാനാവാത്തതുമായ സംഭവത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തിയാല്‍ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടി സിദ്ധിഖ് എംഎല്‍എ കോളേജ് മാനേജ്മന്റ് ബോര്‍ഡ് അംഗമാണ്. എന്നാല്‍ അക്രമസമരങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികളേയും സ്ഥാപനത്തെയും ചില മാധ്യമങ്ങളുമായി കൂടിച്ചേര്‍ന്ന് ആക്ഷേപിക്കുകയാണ് ഇദ്ദേഹമെന്നും ഗഗാറിന് പറഞ്ഞു.രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയാല്‍ കോണ്‍ഗ്രസ് പലകാര്യങ്ങള്‍ക്കും മറുപടി പറയേണ്ടിവരുമെന്ന് ജില്ലാ സെകട്ടറിയറ്റ് അംഗം എ എന്‍ പ്രഭാകരന് പറഞ്ഞു. പ്രതികളിലൊരാള്‍ ഒളിവില്‍ താമസിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ്. ഒരാളുടെ രക്ഷിതാവ് ബത്തേരിയിലെ കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം പറഞ്ഞു.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജോബിസണ്‍ ജെയിംസ്,യൂസഫ് ചെമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.