അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ, കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രതിപക്ഷ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് നടക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ദില്ലിയിലെ രാം ലീല മൈതാനിയിലാണ് മഹാറാലി ആരംഭിക്കുക. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ശരത് പവാർ, തേജസ്വി യാദവ്, തിരിച്ചി ശിവ, ഡെറിക് ഒബ്രയാൻ തുടങ്ങി സഖ്യത്തിലെ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും.ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ നടക്കുന്ന മഹാറാലി പ്രതിപക്ഷ സഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാകും. കെജ്‌രിവാളിന്റെ അറസ്റ്റ് മാത്രമല്ല, ജനാധിപത്യം സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ് പ്രതിഷേധമെന്ന് പ്രതിപക്ഷസഖ്യം വ്യക്തമാക്കിയിരുന്നു. രാംലീല മൈതാനിയിൽ പതിനായിരങ്ങളെ അണിനിരത്തി ഇന്ത്യയുടെ ശക്തി പ്രകടനമാക്കാനാണ് നേതാക്കളുടെ ശ്രമം. റാലിയോട് അനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
weone kerala sm