ഇരിക്കൂർ: ലോക സഭ തെരഞെടുപ്പിൻ്റെ പ്രഖ്യാപനത്തിന് തൊട്ട് മുൻപായി കേന്ദ്രസർക്കാർ ദൃതി പിടിച്ച് രാജ്യത്ത് പൗരത്യ ഭേദഗതി ബില്ല് നടപ്പാക്കാനായി നിയമം ഇറക്കിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിൻ്റെ ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇരിക്കൂറിൽ നൈറ്റ്റാലിയും പന്തം കൊളുത്തി പ്രകടനവും നടത്തി. നൈറ്റ് റാലിയും പന്തം കൊളുത്തി പ്രകടനംബസ് സ്റ്റാൻ്റിൽ നിന്ന് തുടങ്ങി ടൗൺ ചുറ്റി പാലം സൈറ്റിൽ സമാപിച്ചു. നൈറ്റ് റാലിക്കും പന്തം കൊളുത്തി പ്രകടനത്തിനും എം.ബാബുരാജ്, മടവൂർ അബ്ദുൽ ഖാദർ, പി.പി.രാജേഷ്, വി. അബ്ദുൽഖാദർഹാജി, ഖാദർമാങ്ങാടൻ, സി. രാജീവൻ, എം.പി. റഹീം' അബ്ദുറഹിമാൻ നാലകത്ത്എന്നിവർ നേതൃത്വം നൽകി. ഇരിക്കൂർ പാലം സെൻട്രൽ ജങ്ഷനിൽ സമാപിച്ച നൈറ്റ് റാലിയും പന്തംകൊളുത്തി പ്രകടനവും സി. പി.എം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ ടി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി. ഹുസയിൻ ഹാജി അധ്യകനായി പൗരത്വ പ്രതിഷേധ റാലിയിൽ രാഷ്ട്രീയ മത സാമൂഹ്യ, സാംസ്ക്കാരിക യുവജന വിദ്യാർത്ഥികൾ അണിചേർന്നു.